സംസ്ഥാനത്ത് ഡിസംബർ എട്ടുമുതൽ 12വരെയുള്ള പിഎസ് സി പരീക്ഷകൾ മാറ്റി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സംസ്ഥാനത്ത് ഡിസംബർ എട്ടുമുതൽ 12വരെയുള്ള പിഎസ് സി പരീക്ഷകൾ മാറ്റി

 സംസ്ഥാനത്ത് ഡിസംബർ എട്ടുമുതൽ 12വരെയുള്ള പിഎസ് സി പരീക്ഷകൾ മാറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകൾ 2026 ഫെബ്രുവരിയിൽ നടത്തുമെന്നും തീയതികൾ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഡിസംബർ 9 ന് വോട്ടെടുപ്പ്.തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ ഡിസംബർ 11 ന് ആയിരിക്കും വോട്ടെടുപ്പ്.

വോട്ടെണ്ണൽ ഡിസംബർ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂർ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.