ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന്.(21/9/2025)*

*ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം*

*ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം*

1. *ലോക മറവിരോഗ ദിനം* 

2.*ലോക സമാധാന ദിനം*

3. *ലോക ഉപകാരസ്മരണ ദിനം /കൃതജ്ഞതാ ദിനം*

4.മാൾട്ട (1964), ബെലീസ് (1981), അർമേനിയ (1991)എന്നീ രാജ്യങ്ങളിലെ സ്വാതന്ത്ര്യ ദിനം. 

5.1743 - രജപുത്ര രാജാക്കന്മാരുടെ തലസ്ഥാനമായ ജയ്‌പൂരിന്റെ ശില്പി മഹാരാജ സവായ് ജയ്‌സിംഗ് അന്തരിച്ചു. 

6. 1832 - ചരിത്രനോവലുകളുടെ പിതാവെന്നറിയപ്പെടുന്ന സ്കോട്ടിഷ് കവിയും നോവലിസ്റ്റുമായ *വാൾട്ടർ സ്കോട്ട്* അന്തരിച്ചു. 

7.1866 - ദി ടൈം മെഷീൻ, ദി വാർ ഓഫ് ദി വേൾഡ്, ദി ഇൻവിസിബിൾ മാൻ തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ *എച്. ജി. വെൽസ് ജനിച്ചു* 

8.1882- മലങ്കര കത്തോലിക്ക സഭയുടെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ *ധന്യൻ മാർ ഈവാനിയോസ് മാവേലിക്കരയിൽ ജനിച്ചു*

9.1932 - കേരള ഗാന്ധി *കെ. കേളപ്പൻ* ഗുരുവായൂർ ക്ഷേത്രനടയിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 

10.1998 - ഉത്തേജക മരുന്നിന്റെ തുടർച്ചയായ ഉപയോഗം മൂലം അമേരിക്കൻ വനിത അറ്റ്ലറ്റ് ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ 38-ആം വയസ്സിൽ മരണത്തിന് കീഴടങ്ങി. 

11.2016 - പൊതു ബജറ്റും റയിൽവെ ബജറ്റും ലയിപ്പിക്കാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു.....