യുഎഇ സന്ദർശനത്തിനെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫിനെ സ്വീകരിച്ച് എം എ യൂസഫലി
Keralanewsmedia
ഷാർജ: :പത്തു ദിവസത്തെ യു എ ഇ സന്ദർശനത്തിന് എത്തിയ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മെത്രപോലിത്തൻ ട്രസ്റ്റിയുമായ ആബൂൻ മോർ ബാസേലിയോസ് ജോസഫ് ബാവക്ക് സ്നേഹോഷ്മള സ്വീകരണം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ദുബായിലെ യൂസഫലിയുടെ വസതിയിലായിരുന്നു സ്വീകരണം.
യു എ ഇ പ്രസിഡൻഷ്യൽ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മിയും സന്നിഹിതനായിരുന്നു. ആത്മബന്ധത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും ആഴം പ്രതിഫലിപ്പിച്ച കൂടിക്കാഴ്ചയിൽ ഇരുവരും ഹൃദയസ്പർശിയായ സൗഹൃദ സംഭാഷണം പങ്ക് വെച്ചു.യു എ ഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, റവ ഫാദർ ജോഷി സി മാത്യൂ, യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം സരിൻ ചീരൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, തോമസ് ദാസ്, തോമസ് ഉമ്മൻ എന്നിവരും സംബന്ധിച്ചു.













