സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്

കേരള ന്യൂസ്‌ മീഡിയ

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഫിറ്റ്‌നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വ്യായാമ മുറയായ ഈ കോഴ്‌സിന് ആറുമാസമാണ് കാലാവധി. ഉയർന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 30. വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന സ്റ്റഡി സെൻ്ററുമായി ബന്ധപ്പെടുക.

Sree Pranavam Yoga Vidhya Peedom Educational Charitable Trist,

Thirunelli Panchayath, Kattikulam P. O., Manantha vady, Wayanad-670646

Ph.No: 9495741785, 9037747522

ഡയറക്ടർ