ഇരട്ട ഗോളുമായി എംബാപ്പെ, തിളങ്ങി വിനിയും; ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ജയം

Keralanewsmedia

ഇരട്ട ഗോളുമായി എംബാപ്പെ, തിളങ്ങി വിനിയും; ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ജയം

ഇരട്ട ഗോളുമായി കിലിയന്‍ എംബാപ്പെയും ഒരു ഗോളും അസിസ്റ്റുമായി വിനീഷ്യസ് ജൂനിയറും തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ലാലിഗയില്‍ റയല്‍ ഒവീഡോയെയാണ് മാഡ്രിഡ് തറപറ്റിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ റിയല്‍ ജയം.

വിനീഷ്യസിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് സാബി അലോണ്‍സോ പിള്ളേരെ കളത്തിലിറക്കിയത്. ബ്രസീല്‍ താരം റോഡ്രിഗോയാണ് അദ്ദേഹത്തിന് പകരം ബൂട്ടുകെട്ടിയത്. എന്നാല്‍, 63ാം മിനുട്ടില്‍ വിനി മൈതാനത്തെത്തി.37ാം മിനുട്ടില്‍ എംബാപ്പെയാണ് ഗോളിന് തുടക്കമിട്ടത്. അർദ ഗുലർ ആയിരുന്നു അസിസ്റ്റ്. 83ാം മിനുട്ടില്‍ രണ്ടാം പ്രഹരം. ഇഞ്ചുറി ടൈമില്‍ ഒവീഡോയുടെ നെഞ്ചില്‍ വിനീഷ്യസിന്റെ ആണിയും. ഇതോടെ റയലിന്റെ ഒവീഡോ വധം പൂര്‍ത്തിയായി. പുതിയ സീസണില്‍ ലാലിഗയില്‍ നൂറ് ശതമാനം വിജയം നേടുന്ന ടീമായി റയല്‍ മാറി. എന്നാല്‍, പോയിന്റ് നിലയില്‍ വിയ്യാറയലാണ് മുന്നില്‍. ജിറോണയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയതാണ് വിയ്യക്ക് തുണയായത്.