കുവൈത്തിൽ എണ്ണ ഖനന മേഖലയിൽ അപകടം: രണ്ട് മലയാളികൾ മരിച്ചു

Keralanewsmedia:online

കുവൈത്തിൽ എണ്ണ ഖനന മേഖലയിൽ അപകടം: രണ്ട് മലയാളികൾ മരിച്ചു

കുവൈത്ത്: കുവൈത്തിലെ

അബ്ദലി പ്രദേശത്തെ എണ്ണ ഖനന മേഖലയിൽ ഉണ്ടായ അപകടത്തിൽ തലക്ക് പരീക്കേറ്റ രണ്ട് മലയാളി തൊഴിലാളികൾക്ക് ദാരുണാന്ത്യം.മരണപ്പെട്ടവർ തൃശൂർ, കൊല്ലം സ്വദേശികളാണ്. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.