പാമ്പുകടിയേറ്റ ആൾ, കടിച്ച ആ പാമ്പിനെയും പോക്കറ്റിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി. ഉത്തർപ്രദേശിലെ മഥുരയിൽ ആണ് സംഭവം. 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെയും ജാക്കറ്റിന്റെ പോക്കറ്റിലാക്കി ആശുപത്രിയിൽ എത്തിയത്.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കടിച്ച പാമ്പിനെ കൊന്നില്ല; പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി 39 കാരൻ
പാമ്പുകടിയേറ്റ ആൾ, കടിച്ച ആ പാമ്പിനെയും പോക്കറ്റിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി. ഉത്തർപ്രദേശിലെ മഥുരയിൽ ആണ് സംഭവം. 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെയും ജാക്കറ്റിന്റെ പോക്കറ്റിലാക്കി ആശുപത്രിയിൽ എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച ആയിരുന്നു സംഭവം. പാമ്പിന്റെ കടിയേറ്റ ഇയാൾ ആന്റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം തിരികെ പോക്കറ്റിൽ തന്നെ വെക്കുകയായിരുന്നു.
എന്നാൽ പാമ്പ് മറ്റ് രോഗികളുടെ ജീവന് ഭീഷണിയാണെന്നും അതിനാൽ അതിനെ പുറത്ത് വിടണമെന്നും ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തി പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. ആ ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണെന്ന് ആയിരുന്നു ദീപകിന്റെ പരാതി. അതേസമയം ഈ പാമ്പിനെ ദീപക് തന്നെ വളർത്തുന്നതാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് സംശയമുണ്ട്.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













