കൊറോണ വാക്സിൻ മൂലമാണോ യുവാക്കൾ പെട്ടെന്ന് മരിക്കുന്നത്? കാരണം വെളിപ്പെടുത്തി എയിംസ്-ഐസിഎംആർ റിപ്പോർട്ട്

ഡൽഹി: കോവിഡ്-19

വാക്സിനുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് പഠനറിപ്പോർട്ട്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)യും നടത്തിയ വിശദമായ പഠനത്തിൽ, കോവിഡ് വാക്സിന് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നും, അതിലൂടെ ആരോഗ്യത്തിന് അപകടം ഉണ്ടാകുന്നില്ലെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധനകളിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, പെട്ടെന്നുള്ള മരണങ്ങൾക്ക് കോവിഡ് വാക്സിൻ കാരണം എന്നു പറയാൻ യാതൊരു തെളിവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽസെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന കേസുകൾ വളരെ അപൂർവമാണെന്നും, വാക്‌സിനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും വിദഗ്‌ധർ വ്യക്തമാക്കി.