പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട നേതാവ്; രാഷ്ട്രീയ എതിരാളികൾക്കും കോടിയേരിയോട് മതിപ്പായിരുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ
റിപ്പോട്ട് :ദീപ സജീവ്
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു കോടിയേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എല്ലായ്പ്പോഴും അദ്ദേഹം സ്വീകരിച്ചത്. രാഷ്ട്രീയ എതിരാളികൾക്കും കോടിയേരിയോട് മതിപ്പായിരുന്നു. എല്ലാവരെയും നല്ല രീതിയിൽ സമീപിക്കാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടി സഖാക്കളുമായി ഊഷ്‌മളമായ ബന്ധമായിരുന്നു.
പാർട്ടി കാര്യങ്ങളിൽ വ്യക്തതയും സൂക്ഷ്‌മതയും പുലർത്തിയിരുന്ന അദ്ദേഹം
സങ്കീർണ്ണമായ ഘട്ടങ്ങളിൽ വ്യക്തതയോടെയുള്ള സമീപനം സ്വീകരിച്ചു. കഠിന രോഗം ബാധിച്ചപ്പോഴും ആത്മവിശ്വാസത്തിന് കുറവുണ്ടായില്ല. രോഗം മൂർഛിച്ച അവസ്ഥയിലും ജനങ്ങളുടെ ഇടയിലേക്ക് എത്താൻ ശ്രമിച്ചു. കോടിയേരിയുടെ വിയോഗം പെട്ടന്ന് നികത്താവുന്ന ഒന്നായിരുന്നില്ല, അത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നും അദ്ദേഹം അനുസ്മരണയോഗത്തിൽ പറഞ്ഞു.കോടിയേരിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കള്ളക്കേസുകളില്‍പ്പെടുത്തിയും ജയിലിലടച്ചും ഭരണവര്‍ഗ്ഗം നിരന്തരം വേട്ടയാടിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ പീഡനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. തലശ്ശേരി കോടിയേരി അനുസ്മരണയോദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണവര്‍ഗ്ഗം, കോണ്‍ഗ്രസും പിന്നീട് ബിജെപിയും, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായ കേരളത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലയെ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നു എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.













