കിളിമാനൂർ നഗരൂരിൽ അർദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിയുടെ ദേഹത്ത് പാമ്പ് ഇഴഞ്ഞു കയറി. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
റിപ്പോർട്ട് :ബാബു മാധവൻ
കിളിമാനൂർ: കിളിമാനൂർ വാടക വീടിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കവേ ദേഹത്തുകൂടി പാമ്പ് കയറിയെങ്കിലും വിദ്യാർത്ഥിനി പാമ്പിന്റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വെളുപ്പിന് 4.30 മണിയോടെയാണ് വിദ്യാർഥിനി താമസിക്കുന്ന കിളിമാനൂർ നഗരൂരിൽ താമസിക്കുന്ന വിദ് വാടകവീട്ടിലാണ് സംഭവം. നല്ല ഉറക്കത്തിലായിരുന്ന വിദ്യാർഥിനിക്ക് ദേഹത്ത് എന്തോ ഇഴഞ്ഞു പോകുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ ആണ് ഒന്നര മീറ്ററോളം നീളമുള്ള ചങ്കുവരയൻ ഇനത്തിൽ പെട്ട പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞു പോകുന്നത് കണ്ടത്. ഭയന്ന് നിലവിളിച്ച് അമ്മയെ വിളിച്ചുണർത്തിയപ്പോഴേക്കും മുറിക്കുള്ളിലെ കട്ടിലിന് അടിയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് സഹോദരനും അമ്മയും ചേർന്ന് പാമ്പിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഉഗ്ര വിഷമുള്ള ഈ പാമ്പ് കുട്ടിയെ ഉറക്കത്തിൽ കടിച്ചിരുന്നെകിൽ മരണം സുനിശ്ചിതമായിരുന്നേനെ. ദൈവഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഈ കുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഈ കുടുംബം ചെറിയ ഒരു വാടകവീട്ടിലാണ് താമസിച്ചു പോരുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനി ഇപ്പോൾ അധ്യാപിക ആവണമെന്ന മോഹത്തിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ്. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത ഈ കുടുംബം സർക്കാരിന്റെ ഭവന പദ്ധതിയിൽ വർഷങ്ങൾക്കു മുൻപ് അപേക്ഷ നൽകിയെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞു ഈ കുടുംബത്തിന് വീടെന്ന സ്വപ്നം അധികൃതർ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ വാടക വീടിനെ ആശ്രയിച്ചത് . പിതാവ് ഉപേക്ഷിച്ചു പോയ ഈ കുടുംബത്തിന് കൂലിപ്പണിയെടുത്ത് വളർത്തുന്ന മാതാവാണ് ഏക ആശ്രയം. ഈ വാടക വീട്ടിൽ നാലാം തവണയാണ് പാമ്പിന്റെ ശല്യം ഉണ്ടാകുന്നത്. അടച്ചുറപ്പുള്ള ഭവനം വേണമെന്ന ഈ വിദ്യാർത്ഥിനിയുടെ സ്വപ്നസാഫല്യം സാക്ഷാത്കരിക്കുവാൻ സന്മനസ്സുള്ളവർ മുന്നോട്ടു വരേണ്ടതുണ്ട്. സമൂഹത്തിലെ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥിനിയും കുടുംബവും













