ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരുക്ക്

ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരുക്ക്

ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരുക്ക്

ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എയർപോർട്ട് റെയിൽ ലിങ്ക് സ്റ്റേഷനിലാണ് അപകടമുണ്ടായതെന്ന് തായ് ന്യൂസിനെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റ് പ്രസ് പറഞ്ഞു. ബസിലുള്ള യാത്രക്കാരാണ് മരിച്ചതെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് മന്ത്രി പറഞ്ഞു. എത്ര പേർ മരിച്ചുവെന്നുള്ളത് ഇപ്പോ‍ഴും അവ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ ട്രാക്കിൽ ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്.

സംഭവത്തിന് പിന്നാലെ അപകടത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ നിരവധി വാഹനങ്ങള്‍ പുറകിൽ നിൽക്കുന്നതും കാണാനാകും.

തായ് പ്രസിദ്ധീകരണത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചരക്ക് ട്രെയിൻ തെക്കൻ ചാചോഎങ്‌സാവോ പ്രവിശ്യയിൽ നിന്ന് ബാങ്കോക്കിലെ ബാങ് സൂ ജില്ലയിലേക്കാണ് യാത്ര ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ട്രെയിനിടിച്ച് ദാരുണമായ സംഭവമുണ്ടാകുന്നത്. അപകടത്തിന പിന്നാലെ ബസിന് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികരെല്ലാം ഓടുന്നത് കാണാനാകും.