SAY NO TO DRUGS ലഹരി വിരുദ്ധ ക്യാമ്പയിൻ
SAY NO TO DRUGS ലഹരി വിരുദ്ധ ക്യാമ്പയിൻ
*SAY NO TO DRUGS - ലഹരി വിരുദ്ധ ക്യാമ്പയിൻ :*
പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ക്യാമ്പയിൻ ഗ്രന്ഥശാല പ്രസിഡൻ് എം. രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പയിനിൽ വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി വി. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി . വനിതാവേദി പ്രസിഡൻ്റ് ജിഷഅനീഷ് , സെക്രട്ടറി രതിദേവി പി , ആർ. രേണുക എന്നിവർ സംസാരിച്ചു. കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ലഭിച്ച ബോധവൽക്കരണ ലഘുലേഖ ചടങ്ങിൽ വിതരണം ചെയ്തു. ഹരിത കർമ്മസേനയുടെയും കുടുംബശ്രീയുടെയും വനിതാ വേദിയുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടന്നത്.













