യേശുവിനു നന്ദി.. എന്റെ യേശു എന്നേ കരങ്ങളിൽ താങ്ങി" എന്ന് ലോകം മുഴുവൻ കാണുന്ന ലോക കപ്പ് സെമി ഫൈനലിൽ അജയ്യെ രെന്നു കരുതിയ ഓസ്ട്രേലിയായെ മുട്ട് കുത്തിച്ചു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഏറ്റു വാങ്ങി ഒരു വിതുമ്പലോടെ ക്രിക്കറ്റ് പ്രേക്ഷകരോട് പങ്കു വെക്കുന്ന Jemimah Rodrigues.
റിപ്പോർട്ട് :സജീവ് ഗോപാലൻ
കുറച്ചു നാൾ മുൻപ് പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചതിനു ക്ലബ് ഹാളിൽ മതപരിവർത്തന യോഗം സംഘടിപ്പിച്ചു എന്ന് പറഞ്ഞു വർഗീയ സംഘടനകളുടെ ക്രൂരമായ വിമർശനങ്ങളും പ്രതിഷേധങ്ങളും നേരിട്ട ഇവാൻ റോഡ്രിഗസ് എന്ന പിതാവ്.. അതിന്റെ പേരിൽ Khar Gymkhana എന്ന ക്രിക്കറ്റ് ക്ലബ്ബിലെ അംഗത്വം പോലും നഷ്ടമായ മകൾ ജെമീമ...
ഇന്നിതാ "യേശുവിനു നന്ദി.. എന്റെ യേശു എന്നേ കരങ്ങളിൽ താങ്ങി" എന്ന് ലോകം മുഴുവൻ കാണുന്ന ലോക കപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയായെ മുട്ട് കുത്തിച്ചു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഏറ്റു വാങ്ങി ഒരു വിതുമ്പലോടെ ക്രിക്കറ്റ് പ്രേക്ഷകരോട് പങ്കു വെക്കുന്ന Jemimah Rodrigues. അതിനു ശേഷം അപ്പനെ കെട്ടി പിടിച്ചു ഒരു നിൽപ്പ്.. ഒരു വിശ്വാസിക്ക് അഭിമാനം തോന്നുന്ന നിമിഷം.
കണ്ണീരിനെ തുരുത്തിയിൽ കരുതുന്ന ഒരു കർത്താവ് ഉണ്ട്. എന്നേ മാനിക്കുന്നവനെ ഞാനും മാനിക്കും എന്ന് വാക്ക് തന്ന ഒരു നാഥനുണ്ട്. Praise to the Lord.
നിന്നെ നിന്ദിച്ചവരുടെ മുന്നിൽ മേശ ഒരുക്കുന്ന ഒരു കർത്താവ് നിനക്കുണ്ട്. ഹാലേലൂയ.
God is great. ദൈവത്തിനു സ്തോത്രം. 🙏🏻













