പശ്ചിമേഷ്യൻ സംഘർഷം ; എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘർഷം വർധിക്കുന്നത് ഒഴിവാക്കണം

പശ്ചിമേഷ്യൻ സംഘർഷം ; എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘർഷം വർധിക്കുന്നത് ഒഴിവാക്കണം

കേരള ന്യൂസ്‌ മീഡിയ 

പശ്ചിമേഷ്യൻ സംഘർഷം ; എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘർഷം വർധിക്കുന്നത് ഒഴിവാക്കണം.

സാധാരണക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകണം. അങ്ങേയറ്റം ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇറാനിലെയും ഗൾഫ് മേഖലയിലെയും സംഘർഷ സാഹചര്യങ്ങളിൽ ഇന്ത്യ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘർഷം വർധിക്കുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സംഘർഷം ഒഴിവാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കപ്പെടണമെന്നും ഇന്ത്യ പറഞ്ഞു.

മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ജാഗ്രതയോടെയിരിക്കാനും സുരക്ഷാ മുന്നറിയിപ്പുകൾ അനുസരിക്കാനും നിർദേശം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു