ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമർശം: നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരേ കേസ്
ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമർശം: നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരേ കേസ്
ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരേ നൽകിയ പരാതിയിൽ കേസെടുത്തു.ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകൻ ലാൽ ചൗഹാനാണ് നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. സൂര്യ ചിത്രം 'റെട്രോ'യുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പരാതിയ്ക്കാധാരമായ പരാമർശം.
നടൻ സൂര്യ അഭിനയിച്ച 'റെട്രോ' എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത സിനിമാ നടൻ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും അവരെ ഗുരുതരമായി അപമാനിച്ചെന്നും ആരോപിച്ച് ഗോത്ര സമൂഹങ്ങളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് നെനാവത്ത് അശോക് കുമാർ നായിക് അലിയാസ് അശോക് റാത്തോഡ് സമർപ്പിച്ച പരാതിയിൽ പറയുന്നു.ദേവരകൊണ്ട ഗോത്രങ്ങളെ പാകിസ്ഥാൻ ഭീകരരുമായി താരതമ്യം ചെയ്തുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വംശീയമായി അധിക്ഷേപകരമാണെന്ന് കരുതപ്പെടുന്നുവെന്നും റാത്തോഡ് ആരോപിച്ചു.













