*വർക്കല മണ്ഡലത്തിലെ ബഹുനില സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം മാർച്ച് 2- ന്* 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

*വർക്കല മണ്ഡലത്തിലെ ബഹുനില സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം മാർച്ച് 2- ന്* 

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

*വർക്കല മണ്ഡലത്തിലെ ബഹുനില സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം മാർച്ച് 2- ന്* 

വർക്കല മണ്ഡലത്തിലെ വിവിധ സ്കൂൾ ബഹുനില മന്ദിരങ്ങളുടെയും വർക്കല ഗവ.ഐടിഐ കെട്ടിടത്തിന്റെയും ഉദ്ഘാടനം മാർച്ച് 2 ന്പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻകുട്ടി നിർവഹിക്കും.അഡ്വ. വി ജോയി എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.അഡ്വ :എംഎൽഎയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് പ്രസ്തുത ബഹുനില മന്ദിരങ്ങൾക്ക് തുക അനുവദിച്ചതും, അതിവേഗത്തിൽ പൂർത്തിയാക്കാനും സാധിച്ചത്. രാവിലെ 9. 30 ന് മടവൂർ സി എൻ പി എസ് സ്കൂൾ കെട്ടിടം, 10 മണിക്ക് പകൽകുറി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ,നാവായിക്കുളം വെട്ടിയറ ഗവൺമെൻറ് പി എസ് കെട്ടിടം -10.30 നും നിർവഹിക്കും.11മണിക്ക് വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളും, 11.15 ന് വർക്കല ഗവൺമെൻറ് എൽ പി ജി എസും, 11.30-ന് വർക്കല ഗവ.ഐടിഐ കെട്ടിടവും ഉദ്ഘാടനം നിർവഹിക്കും. പകൽക്കുറി ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ ഒരു കെട്ടിടം

3.90 കോടി രൂപ ചിലവഴിച്ച് ഇരു നിലകളിലായി 9100 സ്ക്വയർ ഫീറ്റ് അളവിലാണ് നിർമ്മിച്ചിരിക്കുന്നത്.ഈ കെട്ടിടത്തിൽ 6 ക്ലാസ് റൂമുകൾ,കോൺഫറൻസ് റൂം,ടീച്ചേഴ്സ് റൂം ,ടോയ്ലറ്റുകൾ, സ്റ്റെയർ റൂം എന്നിവയും 

രണ്ടാമത്തെ കെട്ടിടത്തിൽ ഇരുനിലകളിലായി 5804 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആധുനിക രീതിയിൽ

 1 .72കോടി രൂപ ചിലവഴിച്ചു നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ്സ്റൂമുകളും, രണ്ടു ലബോറട്ടറികളും അറ്റാച്ഡ് ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയുള്ള ഒരു സ്റ്റാഫ്‌ റൂമും ഒരു ഓഫീസ് റൂമും, ഒരു സ്റ്റെയർ കേസും, അനുബന്ധ വരാന്തയും ഉൾപ്പെട്ടിട്ടുണ്ട്.കൂടാതെ റീറ്റെയ്‌നിങ് വാളും ഇന്റർലോക്കും ചെയ്തിട്ടുണ്ട്. നാവായിക്കുളം വെട്ടിയറ ജി. എൽ. പി. എസിൽ

ഇരുനിലകളിലായി 3607 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആധുനിക രീതിയിൽ 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ്സ്റൂമുകളും, ഒരു സ്റ്റെയർ കേസും, അനുബന്ധ വരാന്തയും ഉൾപ്പെട്ടിട്ടുണ്ട്. മടവൂർ 

സി. എൻ. പി. എസ് ഗവ: എൽ. പി.സ്കൂളിൽ 

ഇരുനിലകളിലായി 3153 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആധുനിക രീതിയിൽ 1 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ നാല് ക്ലാസ്സ്റൂമുകളും, ഒരു സ്റ്റെയർ കേസും, അനുബന്ധ വരാന്തയും ഉൾപ്പെട്ടിട്ടുണ്ട് .കൂടാതെ പ്രധാന പ്രവേശന കവാടത്തിന്റെ ഗേറ്റ് നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്.വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 4 കോടി രൂപ ചിലവാക്കി

ഇരുനിലകളിലായി 15000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആധുനിക

രീതിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ പതിനാലു ക്ലാസ്സ്റൂമുകളും, രണ്ട്

ലാബുകളും, ലൈബ്രറിയും, ടോയ്ലറ്റ് സൗകര്യത്തോടു കൂടിയ വിശാലമായ

ഓഫീസ് റൂമും, ഹെഡ്മാസ്റ്റർ റൂമും, ബോയ്സിനും ഗേൾസിനും

പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകളും, രണ്ട് സ്റ്റെയർ കേസുകളും, അനുബന്ധ

വരാന്തയും ഉൾപ്പെട്ടിട്ടുണ്ട്. വർക്കല ഗവ ഐ.ടി.ഐ ബഹുനില കെട്ടിടം

ഏകദേശം ഒരേക്കർ സ്ഥലത്ത് എംഎൽഎ ഫണ്ട് ഉൾപ്പെടെ 5

കോടി 60 ലക്ഷം രൂപ ചിലവിൽ നാലു നില കെട്ടിടത്തിന് 16300 സ്ക്വയർ

ഫീറ്റ് വിസ്തീർണ്ണമുണ്ട്. ആധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ

കെട്ടിടത്തിൽ സെല്ലാർ ഫ്ലോറിൽ വിശാലമായ സ്റ്റോർ, ഇലക്ട്രിക്കൽ റൂം,

ജനറേറ്റർ റൂം എന്നിവയും, ഗ്രൗണ്ട് ഫ്ലോറിൽ ഐടി ലാബ്,

വിശാലമായ ലൈബ്രറി, ഫസ്റ്റ് എയ്ഡ് റൂം, ലേഡീസ് റസ്റ്റ് റൂം, ക്ലാസ്

റൂം, വിശാലമായ ലേഡീസ് ടോയ്ലറ്റ് ബ്ലോക്ക്, എന്നിവയും ഫസ്റ്റ് ഫ്ലോറിൽ

വിശാലമായ റിസപ്ഷനും വെയിറ്റിംഗ് ഏരിയയും, അഡ്മിനിസ്ട്രേഷൻ

ഓഫീസ്, പ്ലേസ്മെന്റ് സെൽ, പ്രിൻസിപ്പൽ റൂം, ഒരു കോമൺ

ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും, സെക്കൻഡ് ഫ്ളോറിൽ വിശാലമായ

എൻജിനീയറിങ് ഡ്രോയിങ് ഹാളും, ലേഡീസിനും ജെൻസിനും പ്രത്യേകം സ്റ്റാഫ് റൂമുകളും, ഒരു യൂട്ടിലിറ്റി റൂമും ഉൾപ്പെടുന്നു. ഫസ്റ്റ് ഫ്ലോറിലേക്ക്

റോഡിൽ നിന്നും കയറുന്നതിനു വേണ്ടി കോൺക്രീറ്റ് ബ്രിഡ്ജും

നിർമ്മിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്നിലായി ഹാൻഡ് റെയ്ൽസും

സ്റ്റോൺ പിച്ചിങ്ങും, ഇന്റർലോക്ക് ഫ്ളോറിങ് ചെയ്തുട്ടുണ്ട്.വർക്കല ഗവ.ലോവർ പ്രൈമറി സ്കൂളിൽ 1.73 കോടി രൂപ ചെലവഴിച്ച് മൂന്നു നിലകളുള്ള പ്രസ്തുത കെട്ടിടത്തിന് 960.237 ചതുരശ്ര മീറ്റർ വിസ്തൃതി ആണുള്ളത്.12 ക്ലാസ് മുറികൾ,ഓഫീസ് റൂം , മിനി ഹാൾ , ടോയ്ലറ്റ് സൗകര്യം,സ്റ്റെയർ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്.