ഖമനയിയുടെ കൊട്ടാരം തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഖമനയി സുരക്ഷിതനോ ?
കേരള ന്യൂസ് മീഡിയ
ഖമനയിയുടെ കൊട്ടാരം തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഖമനയി സുരക്ഷിതനോ ?
യുഎസ് സഹായത്തോടെ ഇറാന്റെതലസ്ഥാനത്ത് ഇസ്രയേൽ ആക്രമണംകടുക്കുന്നു. ഇറാൻ പരമോന്നതനേതാവ് ആയത്തുല്ല ഖമനയിയുടെകൊട്ടാരം തകർത്ത ദൃശ്യങ്ങൾ പുറത്ത്
വന്നു . കൊട്ടാരത്തിൽ ഖമനയിഉണ്ടായിരുന്നോ എന്നു വ്യക്‌തമല്ല.
ഇദ്ദേഹത്തെ നേരത്തെ തന്നെസുരക്ഷിതകേന്ദ്രത്തിലേക്ക്
മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
തെക്കൻ ഇറാനിലെ മിനാബ് സ്കൂളിൽ
മിസൈൽ പതിച്ച് 40 കുഞ്ഞുങ്ങൾ
കൊല്ലപ്പെട്ടു. ലോകത്തെ ഞെട്ടിച്ചാണ്
ഇറാനിൽ ഇസ്രയേൽ യുഎസ് സംയുക്‌താക്രമണം നടത്തുന്നത്.
ഇറാന്റെ തലസ്ഥഥാനമായ ടെഹ്റാനിൽ
വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ
പ്രതിരോധ സേന അപ്രതീക്ഷിത
ആക്രമണം നടത്തി. ടെഹ്റാൻ
യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി
പ്രദേശത്തും ശക്തമായ
സ്ഫോടനങ്ങൾ നടത്തി. തെക്കൻഇറാനിലെ മിനാബ് സ്കൂളിൽ
മിസൈൽ പതിച്ച് 40 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്ഭീകരവാദത്തിന്റെ നമ്പർ വൺ സ്പോൺസറായ ഇറാനെ തകർക്കുമെന്ന് ഡോണൾഡ് ട്രംപും ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ഇസ്രയേൽ, ഇറാഖ്, ഇറാൻ, ഖത്തർ വ്യോമപാതകൾ അടച്ചു. ഇറാനിൽ മൊബൈൽ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും ലയൺ റോർ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി
മറുവശത്ത് ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണം തുടരുകയാണ്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അബുദബിയിൽ നടന്ന ആക്രമണത്തിൽ ഏഷ്യക്കാരനായ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.കഴിഞ്ഞതവണത്തേതുപോലെ തിരിച്ചടി ഇസ്രയേലിൽ മാത്രമായിരിക്കുമെന്ന് കരുതിയിരുന്നവർ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ഇസ്രയേലിനെ ആദ്യം പ്രഹരിച്ച ഇറാൻ പിന്നീട് മിസൈലുകൾ ഒന്നൊന്നായി ഗൾഫിലേക്ക് തൊടുത്തു. ആദ്യം ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ കേന്ദ്രത്തിനു നേരെ. തലസ്‌ഥാനമായ ദോഹയിൽ ഒന്നിനുപിറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ കേട്ടു.അബുദാബിയിലുടനീളം ഉഗ്രസ്ഫോടന ശബ്ദങ്ങൾ മുഴങ്ങി. മൊബൈൽ ഫോണുകളിൽ സുരക്ഷാ സന്ദേശങ്ങൾ ലഭിച്ചു. അബുദാബി കോർണിഷിനു സമീപം, ഒന്നിനുപിറകെ ഒന്നായി അഞ്ച് സ്ഫോടനങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇവിടെയാണ് മിസൈൽ ചീളുകളേറ്റ് ഏഷ്യക്കാരനായ ഒരാൾ കൊല്ലപ്പെട്ടത്.
ഇന്ത്യക്കാരടക്കം ഏഷ്യക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്.യുഎസ് സൈനിക സാന്നിധ്യമുള്ള യുഎഇ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ ഇറാൻ മിസൈലുകളെ വിജയകരമായി തകർത്തതായി അറിയിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ ശത്രുക്കൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയതായും ലക്ഷ്യം കാണുന്നതുവരെ ഇത് തുടരുമെന്നും ഇറാൻ്റെ റവല്യൂഷണറി ഗാർഡ്‌സ് വ്യക്തമാക്കി.













