ആക്രമണം നിർത്തിയാൽ മാത്രം ചർച്ച': യൂറോപ്യൻ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാൻ

ആക്രമണം നിർത്തിയാൽ മാത്രം ചർച്ച': യൂറോപ്യൻ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാൻ

ആക്രമണം നിർത്തിയാൽ മാത്രം ചർച്ച': യൂറോപ്യൻ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാൻ

ജനീവ : ഇസ്രയേൽ ആക്രമണം

നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ യൂറോപ്യൻ രാജ്യങ്ങളെ അറിയിച്ചു.ജനീവയിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയന്റെ വിദേശനയകാര്യ മേധാവിയുമായുമുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്‌ചി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയം പ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കും. അബ്ബാസ് അറഗി വ്യക്തമാക്കി.

അതേസമയം, ജനീവയിൽ നടക്കുന്ന ചർച്ച ഗുണംചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന് യുറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ താൽപര്യമില്ലന്നും ട്രംപ്കൂട്ടിച്ചേർത്തു.