യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷവും ഇറാന്റെ പരമാധികാരിയെ ലോകം കണ്ടിട്ടില്ല. ഖമേനിയുടേതായ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ആയത്തുള്ള ഖമേനി എവിടെ ?

യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷവും ഇറാന്റെ പരമാധികാരിയെ ലോകം കണ്ടിട്ടില്ല. ഖമേനിയുടേതായ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ആയത്തുള്ള ഖമേനി എവിടെ ?

യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷവും ഇറാന്റെ പരമാധികാരിയെ ലോകം കണ്ടിട്ടില്ല.  ഖമേനിയുടേതായ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ആയത്തുള്ള ഖമേനി എവിടെ ?

ടെഹ്റാൻ: ഇറാൻ-ഇസ്രായേൽ

യുദ്ധം അവസാനിച്ചിട്ടും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.കഴിഞ്ഞ ദിവസം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകൻ, ഖമേനിയുടെ ആർക്കൈവ് ഓഫീസിലെ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹത്തിനും കൃത്യമായ മറുപടി നൽകാനായില്ല.

'ഇറാൻ ജനത ദൈവത്തോട് പ്രാർത്ഥിക്കണം. പരമോന്നത നേതാവിനെ സംരക്ഷിക്കാൻ ഉത്തരവാദികളായവർ അവരുടെ ജോലി നല്ല രീതിയിൽ നിർവഹിക്കുകയാണ്. ദൈവം അനുവദിച്ചാൽ, ഇറാൻ ജനതക്ക് തങ്ങളുടെ നേതാവിനൊപ്പം വിജയം ആഘോഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു,' എന്ന് മെഹ്ദി പ്രതികരിച്ചു.യുദ്ധം ആരംഭിച്ച് ഒരാഴ്‌ച കഴിഞ്ഞിട്ടും ഖമേനി പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ്റെ ശബ്‌ദസന്ദേശങ്ങൾ പോലും പുറത്തുവന്നിട്ടില്ല. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇരുരാജ്യങ്ങളിലും സ്ഥിതിഗതികൾ ശാന്തമായിട്ടും ഖമേനി ഇതുവരെ പുറത്തു വന്നിട്ടില്ല.

അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, യുദ്ധസമയത്ത് ഖമേനി സുരക്ഷിത ബങ്കറിൽ അഭയം തേടിയെന്നും, വധശ്രമങ്ങൾ തടയാൻ ഇലക്ട്രോണിക് ആശയവിനിമയത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നതാണെന്നും ആണ്.ഇറാനിലെ ഭരണകാര്യങ്ങളിലെ അന്തിമ തീരുമാനം ഖമേനിയുടെതാണ്. ഖത്തർ അമീറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ശ്രമങ്ങൾക്കും ഖമേനിയുടെ അംഗീകാരം നിർണായകമാണ്. എന്നാൽ, അടുത്തിടെ മുതിർന്ന സൈനിക കമാൻഡർമാരോ സർക്കാർ ഉദ്യോഗസ്ഥരോ ഖമേനിയെ നേരിൽ കണ്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

ഖമേനിയുടെ ഈ മൗനം വിവിധ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. വെടിനിർത്തൽ സംബന്ധിച്ച നിർണയങ്ങളിൽ ഖമേനി എത്രത്തോളം പങ്കെടുത്തു, രാജ്യത്തിന്റെ ദൈനംദിന ഭരണത്തിൽ അദ്ദേഹം മേൽനോട്ടംവഹിക്കുന്നുണ്ടോ, യുദ്ധസമയത്ത് അദ്ദേഹത്തിന് പരിക്കുകളുണ്ടായോ തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.