ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഒറ്റ ബോംബ് തന്നെ അമ്പതിലേറെ ചെറിയ ബോംബുകളായി പിളരുകയും, വലിയ പ്രദേശത്ത് വ്യാപക നാശം വിതയ്ക്കുകയും ചെയ്യുന്നു. ഇസ്രയേലിൽ ക്ലസ്റ്റർ ബോംബുകൾ ഉൾപ്പെടുത്തിയ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം

ടെഹ്റാൻ: സംഘർഷം കടുത്തതോടെ ഇസ്രയേലിൽ ക്ലസ്റ്റർ ബോംബുകൾ ഉൾപ്പെടുത്തിയ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ, ആദ്യമായാണ് ക്ലസ്റ്റർ ബോംബുകൾ ഇസ്രയേലിൽ ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടുതൽ ആൾനാശം ലക്ഷ്യമിട്ടാണ് ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മിസൈലുകളിൽ പോർമുനയായി ഘടിപ്പിക്കുന്ന ക്ലസ്റ്റർ ബോംബുകൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഒറ്റ ബോംബ് തന്നെ അമ്പതിലേറെ ചെറിയ ബോംബുകളായി പിളരുകയും, വലിയ പ്രദേശത്ത് വ്യാപക നാശം വിതയ്ക്കുകയും ചെയ്യുന്നു.മധ്യ ഇസ്രയേലിൽ എട്ടുകിലോമീറ്ററോളം ചുറ്റളവിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചത്.

ഇറാനുമേൽ ഇസ്രയേലും ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 639 ആയി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1350 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാൻ ബോംബിട്ട് തകർത്തിരുന്നു. ആശുപത്രി ആക്രമിച്ചതിന് ഇറാൻ കനത്ത വിലനൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.