ജ്വലന പരീക്ഷണത്തിനിടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. എഞ്ചിന്റെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണമെന്ന് സംശയം
ജ്വലന പരീക്ഷണത്തിനിടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. എഞ്ചിന്റെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണമെന്ന് സംശയം
ടെക്സാസ് : ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പ് 36 റോക്കറ്റാണ് വിക്ഷേപണത്തറയിൽ വച്ച് പൊട്ടിത്തെറിച്ചത്.ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സ്പേയ്‌സ് എക്സ് അറിയിച്ചു. ടെക്സാസിലെ കമ്പനിയുടെ സ്റ്റാർബെയ്സ് ഫെസിലിറ്റിയിലാണ് സംഭവം.
പതിവ് ജ്വലന പരീക്ഷണത്തിനിടെ ഭീമൻ റോക്കറ്റ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്റ്റാർഷിപ്പിന്റെ പത്താം ഫ്ളൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു പരീക്ഷണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം.
എഞ്ചിൻ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടയിലാണ് പൊട്ടിത്തെറി. എഞ്ചിന്റെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണമെന്ന് സംശയം.
പരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശം നിരീക്ഷണത്തിലാണെന്ന് സ്പേസ് എക്സ് അറിയിച്ചു.
തുടർച്ചയായ നാലാം തവണയാണ് പറക്കൽ പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിയുടെ യഥാർഥ കാരണം.













