ആരോഗ്യം ശ്രദ്ധിക്കാനായി ബിരിയാണി വേണ്ടെന്ന് വെക്കേണ്ട; കഴിക്കുന്ന വിധം ഒന്നുമാറ്റിയാൽ മതി; ഈ രീതി പരീക്ഷിച്ചുനോക്കൂ

Keralanewsmedia

ആരോഗ്യം ശ്രദ്ധിക്കാനായി ബിരിയാണി വേണ്ടെന്ന് വെക്കേണ്ട; കഴിക്കുന്ന വിധം ഒന്നുമാറ്റിയാൽ മതി; ഈ രീതി പരീക്ഷിച്ചുനോക്കൂ

ബിരിയാണി ഇഷ്ട്ടമല്ലാത്ത മലയാളികൾ ആരാണ്. മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് ബിരിയാണി. മട്ടൺ ബിരിയാണി ഒക്കെ ആണെങ്കിൽ പറയണ്ട.

എന്നാൽ ഇതിലെ ഉയർന്ന കൊഴുപ്പും കാർബോഹൈഡ്രേറ്റും ആരോഗ്യത്തെ ബാധിക്കുമോ എന്ന ഭയത്താൽ പലരും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ഇവയൊക്കെ വേണ്ടെന്ന് വയ്ക്കാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ആരോഗ്യത്തെ സംരക്ഷിക്കാനായി ബിരിയാണി കഴിക്കുന്നത് ഒഴിവാക്കേണ്ട. കഴിക്കുന്ന രീതി മാറ്റിയാൽ പേടിയില്ലാതെ ബിരിയാണി ആസ്വദിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

മട്ടനിൽ പ്രോട്ടീൻ കൂടുതലായുണ്ടെങ്കിലും പൂരിത കൊഴുപ്പ് കൂടുതലാണ്. ബിരിയാണിയിലെ വെള്ള അരി കൂടി ചേരുമ്പോൾ ശരീരത്തിലേക്ക് വലിയ കലോറിയാണ് എത്തുന്നത്. മാത്രമല്ല അരിയിലെ കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നു. കൂടാതെ ഇവയെല്ലാം വയറ്റിലേക്ക് എത്തുമ്പോൾ ദഹനം മന്ദഗതിയിലാവുകയും പാൻക്രിയാസിന് അധിക സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർക്ക് വീക്കത്തിനും ഭക്ഷണത്തിന് ശേഷമുള്ള കടുത്ത ക്ഷീണത്തിനും ബിരിയാണി കഴിക്കുന്നത് കാരണമാകാം.എന്നാൽ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായി ബിരിയാണി ചില വഴികൾ ഉണ്ട്. അതിൽ ഒന്നാമത്തേതാണ് വയറു നിറയെ വാരിവലിച്ചു കഴിക്കാതെ, ചെറിയ അളവിൽ മാത്രം ബിരിയാണി കഴിക്കുക എന്നത്. കൂടാതെ കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ പുഴുങ്ങിയ മുട്ടയോ ഗ്രിൽ ചെയ്ത ചിക്കനോ പോലുള്ള ‘ലീൻ പ്രോട്ടീനുകൾ’ കൂടെ ബിരിയാണിയിൽ ഉപയോഗിക്കാവുന്നതാണ്. ധാരാളം സാലഡും പച്ചക്കറികളും ബിരിയാണിയുടെ കൂടെ ഉൾപ്പെടുത്തുക. രാത്രി വൈകി ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക. ബിരിയാണി ഉച്ചഭക്ഷണമായോ അല്ലെങ്കിൽ അത്താഴത്തിന് നേരത്തെയോ കഴിക്കുന്നത് നല്ല രീതിയിൽ ദഹിക്കാൻ സഹായകമാകും.