2025 ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

2025 ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യ

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

2025 ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യ

അനധികൃത കുടിയേറ്റക്കാർക്ക് എതിരെ അമേരിക്ക സ്വീകരിച്ച നടപടികളുടെ ഭാഗമായി ഈ വർഷം നിരവധി പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ചങ്ങലയിൽ ബന്ധിച്ച് സൈനിക വിമാനത്തിൽ പലതവണയായാണ് ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്

ആഗോള തലത്തിൽ ഈ സംഭവം ചർച്ചയായെങ്കിലും ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം അമേരിക്കയല്ലെന്നാണ് കണക്കുകൾ പറയുന്നത്.

വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ പങ്കുവച്ച വിവരങ്ങൾ പരിശോധിച്ചാൽ സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ.

ഏഴായിരത്തിൽ അധികം ഇന്ത്യക്കാരെയാണ് ഈ വർഷം സൗദി അറേബ്യ തിരിച്ചയച്ചത്. റിയാദിലെ ഇന്ത്യൻ മിഷൻ നൽകിയ കണക്കുകൾ പ്രകാരം 7019 ഇന്ത്യൻ പൗരൻമാരെയാണ് സൗദി തിരിച്ചയച്ചത്. ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെ

കണക്കുകളിൽ ഇത് ഇത് 3,865 ആണ് 2021: 8,887, 2022: 10,277, 2023: 11,486, 2024: 9,206, 2025: 7,019 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H