ബങ്കറുകളിൽ ഒളിച്ചിരുന്ന യുക്രെയ്ൻ സൈനികരെ പുറത്താക്കി വെടിവെക്കാനായി യുക്രെയ്നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്

വിദേശം

ബങ്കറുകളിൽ ഒളിച്ചിരുന്ന യുക്രെയ്ൻ സൈനികരെ പുറത്താക്കി വെടിവെക്കാനായി യുക്രെയ്നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചു.  രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്

കീവ്: ബങ്കറുകളിൽ ഒളിച്ചിരുന്ന

യുക്രെയ്ൻ സൈനികരെ പുറത്താക്കി വെടിവെക്കാനായി യുക്രെയ്നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുമായി ഡച്ച് രഹസ്യാന്വേഷണ ഏജൻസി.ഡ്രോണുകൾ വഴിയാണ് ഈ രാസായുധങ്ങൾ പ്രയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങിയ റിപ്പോർട്ട് നെതർലൻഡ്സ് പാർലമെന്റിൽ അവതരിപ്പിക്കാനാണ് തീരുമാനം.

റഷ്യ രാസായുധങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നുവെന്നതാണ് അന്വേഷണത്തിന്റെ പ്രധാന നിഗമനം എന്ന് ഡച്ച് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസ് വ്യക്തമാക്കി. ഈ സ്ഥിതി അതീവ ഗുരുതരമാണെന്നും, റഷ്യ വർഷങ്ങളായി രാസായുധങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.മോസ്കോയ്ക്കെതിരെ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാസായുധങ്ങൾ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുന്നതോടെ ബങ്കറുകളിൽ നിന്നു പുറത്തേക്കു ചാടുന്ന സൈനികരെ റഷ്യ ആക്രമിക്കുകയായിരുന്നുവെന്ന് നെതർലൻഡ്സ് മിലിറ്ററി ഇന്റലിജൻസ് മേധാവി പീറ്റർ റീസ്‌നിക് പറഞ്ഞു.

റഷ്യൻ രാസായുധ പ്രയോഗത്തിൽ കുറഞ്ഞത് മൂന്ന് യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായും, 2,700-ലധികം പേർക്ക് പരുക്കേറ്റതായും ഡച്ച് അധികൃതർ പറഞ്ഞു.

യുക്രെയ്നിൽ റഷ്യ രാസായുധങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 9,000-ലധികം കേസുകൾരേഖപ്പെടുത്തിയിട്ടുണ്ടെന്നും റീസ്നിക് വ്യക്തമാക്കി.

റഷ്യയുടെ രാസായുധ പ്രയോഗം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ടെന്നും, ഇത് മറ്റ് രാജ്യങ്ങൾക്കും ഭീഷണിയാകാമെന്നും ഡച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.