ആർ.ഐ.ടിയിൽ ഒഴിവ്*
*വാർത്താക്കുറിപ്പ് 5*
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം
2026 ജൂലൈ 25
*ആർ.ഐ.ടിയിൽ ഒഴിവ്*
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഗ്രേഡ് വൺ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത:അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിങ് / ടെക്‌നോളജിയിലെ ബാച്ചിലർ ബിരുദം. നിയമനം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30 രാവിലെ പത്ത് മണിക്ക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9946449126, 0481-2506153, 0481-2507763
(കെഐഒപിആർ1233/2026)
*പോളിടെക്‌നിക് പ്രവേശനം*
കോട്ടയം: കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 29ന്് നടക്കും. പുതിയ അപേക്ഷകർക്ക് ജൂലൈ 27 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴിയും ജൂലൈ 29ന് സ്‌പോട്ട് അഡ്മിഷൻ തുടങ്ങുന്നത് വരെ നേരിട്ട് സ്ഥാപനത്തിൽ ഹാജരായും അപേക്ഷിക്കാം. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും പുതുതായി അപേക്ഷ സമർപ്പിക്കാനുള്ളവരും ജൂലൈ 29ന് കോളജിലെത്തി രാവിലെ 09.30 മുതൽ 10.30 വരെ സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org , ഫോൺ: 9495778750.
(കെഐഒപിആർ1234/2026)


Deepa Binu 










