പിണറായി സർക്കാർ ആശുപത്രികളെ ആളെ കൊല്ലി കേന്ദ്രങ്ങളാക്കി കെസി വേണുഗോപാൽ

പിണറായി സർക്കാർ ആശുപത്രികളെ ആളെ കൊല്ലി കേന്ദ്രങ്ങളാക്കി കെസി വേണുഗോപാൽ

പിണറായി സർക്കാർ ആശുപത്രികളെ ആളെ കൊല്ലി കേന്ദ്രങ്ങളാക്കി കെസി വേണുഗോപാൽ

വാര്‍ത്താക്കുറിപ്പ് 1.7.25

 പിണറായി സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി: കെ.സി.വേണുഗോപാല്‍

എംപി ഒന്‍പത് വര്‍ഷം കൊണ്ട് പിണറായി ഭരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയെ തകര്‍ക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. ഉപകരണക്ഷാമത്തെ തുടര്‍ന്ന് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങുന്നുവെന്ന സത്യം വിളിച്ച് പറഞ്ഞ ഡോ. ഹാരീസ് ഹസന്‍ ഒരു പ്രതീകമാണ്. ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസിന് മെഡിക്കല്‍ കോളേജിന്റെ ദയനീയാവസ്ഥ തുറന്ന് പറയേണ്ടിവന്നത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സര്‍ക്കാരിന്റെ പ്രതികാര നടപടി ഭയന്ന് തുറന്ന് പറയുന്നില്ലെന്ന് മാത്രം. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ പിണറായി വിജയന്‍ മോദിക്ക് പഠിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഉപകരണക്ഷാമം, മരുന്ന് ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും കാരണം സംസ്ഥാനത്തെ മെഡിക്കല്‍ കേളോജുകളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും പ്രവര്‍ത്തനം താളംതെറ്റി. അത് പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരോഗ്യമന്ത്രി സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഉപകരണക്ഷാമം പരിഹരിക്കാന്‍ ഡോക്ടമാര്‍ക്ക് രോഗികളില്‍ നിന്നും ഇരക്കേണ്ട അവസ്ഥയാണ്. ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സൂക്‌ളുകള്‍ അധ്യാപകരുടെയും അവസ്ഥ ഇതുതന്നെയാണ്. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ചുറ്റം ചികിത്സാ ഉപകരണങ്ങളുടെ വിതരണ കമ്പനികളുടെ ഏജന്റുമാര്‍ വട്ടമിട്ട് കറങ്ങുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധനപ്രതിസന്ധി ആരോഗ്യമേഖലയെ തകര്‍ത്തു. സമസ്തമേഖലയിലും കുടിശികയാക്കുന്നത് എല്‍എഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. പെന്‍ഷന്‍ കുടിശ്ശിക പോലെ ആരോഗ്യമേഖലയിലും കോടികളുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ വരുത്തിയത്. മരുന്നു കമ്പനികള്‍ക്ക് കൊടുക്കാനുള്ളത് ആയിരം കോടി.കാരുണ്യ പദ്ധതി പോലുള്ള ഓരോന്നിനും സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികളാണ്. ഇതോണോ സര്‍ക്കാര്‍ വീമ്പ് പറയുന്ന നമ്പര്‍ വണ്‍ കേരള മോഡല്‍. ബജറ്റലില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക വെട്ടിച്ചുരുക്കുന്നതാണ് സര്‍ക്കാര്‍ സമീപനം. ധനമന്ത്രി യഥാര്‍ത്ഥ വസ്തുകള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.അനുവദിച്ചതും വെട്ടിച്ചുരുക്കിയതുമായ തുകയുടെയും കണക്ക് പുറത്തുവിടാന്‍ ധനമന്ത്രി തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജീവന്‍ രക്ഷാ മരുന്ന് പോലുംസര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. മികവിന്റെ കേന്ദ്രങ്ങളായിരുന്ന നമ്മുടെ ആരോഗ്യമേഖലയില്‍ നിന്ന് ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് സമീപകാലത്ത് പുറത്തുവരുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍,സ്റ്റാഫ് നേഴ്‌സ് ജീവനക്കാരുടെയും തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഇവ നികത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചാലും അവരെല്ലാം സ്വകാര്യ ആശുപ്രതികളിലേക്ക് പോകുന്നു. അതൊഴിവാക്കാനും സര്‍ക്കാരിന് നടപടിയില്ല. ആരോഗ്യമേഖലയില്‍ അഴിമതി വ്യാപകമായി. കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള നാം കണ്ടതാണ്. ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ പ്രതിപക്ഷ ജനപ്രതിനിധികള്‍ തയ്യാറാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പിശകുകള്‍ തിരുത്താതെ സ്വയംപഴിക്കുന്ന ആരോഗ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ വ്യവസ്ഥിതിയിലെ പിശകുകളെ തിരുത്താതെ സ്വയം പഴിക്കുന്ന ആരോഗ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍ എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൊട്ടിഘോഷിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തലകുനിയ്‌ക്കേണ്ട അവസ്ഥയാണ്. ധമനന്ത്രി എത്രയൊക്കെ മാറ്റിപറഞ്ഞാലും ആരോഗ്യമേഖലയ്ക്ക് അനുവദിച്ച് തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയെന്നതാണ് വാസ്തവം. അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ നിന്ന് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന ആശയം നടപ്പാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വന്‍മാറ്റം നടപ്പാക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കം ഏര്‍പ്പെടുത്തി തകര്‍ത്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു. മരുന്നിന്റെയും ഉപകരങ്ങളുടെയും ക്ഷാമവും ജീവനക്കാരുടെ കുറവും എന്നിവ ചൂണ്ടിക്കാട്ടിയാല്‍ അങ്ങനെയൊന്നുമ്മില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിഷേധാത്മക മറുപടി അസ്ഥാനത്താണ്.ആരോഗ്യമേഖലയിലെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല. ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. സ്വകാര്യമേഖലയിലെ ഭാരിച്ച ചെലവ് സാധാരണക്കാരന് ഉള്‍ക്കൊള്ളാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയ അവസ്ഥയ്ക്ക് മാറ്റംവേണം. ആരോഗ്യമേഖയുടെ അനാരോഗ്യവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാനും യുഡിഎഫ് ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.അതോടൊപ്പം ഒരു മെഡിക്കല്‍ കോണ്‍ക്ലേവ് നടത്താനും നിശ്ചയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ആരോഗ്യപരിപാലത്തിന് കേരളം വലിയ പരിഗണന നല്‍കുമ്പോഴും ഡോക്ടേഴ്‌സ് ഡേ ദിനത്തിലുംസംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡോക്ടര്‍മാര്‍ സമരമുഖത്താണ്. ഇടതുപക്ഷ സഹയാത്രികനായ ഡോ.ഹാരീസ് ഹസന്റെ വിമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ഉപകരണക്ഷാമം കാരണം ശസ്ത്രക്രിയ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം തുറന്നുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാണ്. അത്രയേറെ പരിതാപകരമാണ് സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ. ഹരീസ് ഹസന്റെ തുറന്ന് പറച്ചിലിനെ അസഹിഷ്ണുതയോടെ നേരിട്ട ആരോഗ്യമന്ത്രിക്ക് പിന്നീട് തീരുമാനം മാറ്റേണ്ടിവന്നത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്നത് കേരളീയ സമൂഹം അംഗീകരിച്ചതോടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവിധ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എറണാകുളം, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് കൊല്ലം, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ട, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം, ഷാനിമോള്‍ ഉസ്മാന്‍ ഇടുക്കി,ടി.എന്‍.പ്രതാപന്‍ തൃശൂര്‍, ടി.സിദ്ധിഖ് വയനാട്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ മലപ്പുറം,വികെ ശ്രീകണ്ഠന്‍ പാലക്കാട്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോഴിക്കോട്, എംലിജു കാസര്‍ഗോഡ് എന്നിവര്‍ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.