ആറാമത് വാർഷികവും കുടുംബ സംഗമവും

ആറാമത് വാർഷികവും കുടുംബ സംഗമവും

ആറാമത് വാർഷികവും കുടുംബ സംഗമവും

*ആറാമത് വാർഷികവും കുടുംബ സംഗമവും* *വർക്കല വാൽസല്യം ചാരിറ്റി ഹോമിൻ്റെ ആറാമത് വാർഷികാഘോഷ പരിപാടികൾ ജൂൺ 6 ന് നടന്നു. വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി അധ്യക്ഷത വഹിച്ച സമ്മേളനം ഡെപ്യൂട്ടി കളക്ടർ എസ്. സനിൽ കുമാർ ഉത്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി ''..... ഭദ്രദീപം തെളിയിച്ചു. ജയചന്ദ്രൻ പനയറ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം. എൽ. എ വർക്കല കഹാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ രാജു, വർക്കല നഗരസഭ കൗൺസിലർമാരായ സുദർശിനി, ബിന്ദു തിലകൻ , ജയപ്രസാദ്, സിനിമാതാരങ്ങളായ സോണിയ മൽഹാർ , അരിസ്റ്റോ സുരേഷ്, ബ്രഹ്മകുമാരി ശരണ്യ, ഡോ. പൂജ , വാൽസല്യം പ്രസിഡൻ്റ് വിജയലക്ഷ്മി പി വർക്കല ദേവകുമാർ, എന്നിവർ പ്രസംഗിച്ചു. വി. ശ്രീനാഥക്കുറുപ്പ് സ്വാഗതവും മിനി. വി. നായർ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഔദ്യോഗിക വാഹന താക്കോൽ ദാനം, ആസ്ഥാനമന്ദിര പദ്ധതിരേഖ സമർപ്പണം, കാരുണ്യ സഹായനിധി വിതരണം, പഠനോപകരണ വിതരണം, വിമുക്തഭടന്മാർക്ക് ആദരവ്, എക്സൈസ് വിമുക്തി ക്യാമ്പയിൻ, കാരുണ്യ പ്രവർത്തകർക്കും സംഘടനകൾക്ക് ആദരവ് , വാർത്താപത്രിക പ്രകാശനം, കലാപരിപാടികൾ എന്നിവയും നടന്നു.