നൂറിലേറെ ഐടി ജീവനക്കാരെ അറസ്റ്റ് ചെയ്ത് കർണാടക സർക്കാർ; കാരണം പൊതുപണിമുടക്കിൽ പങ്കെടുത്തു
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
നൂറിലേറെ ഐടി ജീവനക്കാരെ അറസ്റ്റ് ചെയ്ത് കർണാടക സർക്കാർ; കാരണം പൊതുപണിമുടക്കിൽ പങ്കെടുത്തു
കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായ നൂറിലേറെ ഐടി ജിവനക്കാരെ
ബെംഗളൂരുവിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ തൊഴിലാളിവർഗ പോരാട്ടങ്ങളോടുള്ള അതിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവവും ശത്രുതയും പ്രകടിപ്പിക്കുകയാണ്. ലേബർകോഡുകൾ കർണാടകയിൽ നടപ്പിലാക്കുമെന്ന് കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു.
ലേബർകോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ഇന്ന് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതിനെ അനുകൂലുച്ചാണ് കെഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രതിഷേധിച്ചത്. ശക്തമായ പ്രതിഷേധമാണ് കർണാടക സർക്കാരിൻ്റെ ഈ പ്രതികാര നടപടികൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. പ്രവർത്തകരെ ബലം പ്രയോഗിച്ചും റോഡിലൂടെ വലിച്ചിഴിച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.













