സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണ്. ഇസ്രായേൽ ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്നും ഇറാൻ
സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണ്. ഇസ്രായേൽ ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്നും ഇറാൻ
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി
അബ്ബാസ് അരാഗ്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു.ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
യുകെ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചർച്ചയിൽ പങ്കെടുത്തത്.സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇറാൻ പറഞ്ഞു.
ഇസ്രായേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്നും ഇറാൻ ജനീവ യോഗത്തിൽ വ്യക്തമാക്കി.













