വൈറസ്, ബാക്ടീരിയ ബാധകളിൽ നിന്ന് പരിരക്ഷിക്കാൻ സവാള
Keralanewsmedia:online
സവാളയിൽ അടങ്ങിയിരിക്കുന്ന ക്വെർസെറ്റിൻ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയിൽനിന്ന് രക്ഷിക്കും.സവാളയിൽ വിറ്റാമിൻ സി, ക്വെർസെറ്റിൻ, സൾഫർ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും വൈറസ്, ബാക്ടീരിയ ബാധകളിൽ നിന്ന് പരിരക്ഷ നൽകുകയും ചെയ്യുന്നു.
ഡയബറ്റിസ് രോഗികൾക്ക് ഇതിലെ സൾഫർ ഘടകങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും.സവാളയുടെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശ്വാസനാളത്തിലെ അണുബാധകൾ, ആസ്‌തമ, അലർജി തുടങ്ങിയവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.













