പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനെ വെടിവെച്ചു കൊന്നു: പാക് ഭൂവുടമ അറസ്റ്റില്‍

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനെ വെടിവെച്ചു കൊന്നു: പാക് ഭൂവുടമ അറസ്റ്റില്‍

പാകിസ്ഥാ‍ൻ സിന്ധ് പ്രവിശ്യയിൽ പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനായ യുവാവിനെ വെടിവെച്ചുകൊന്ന ഭൂവുടമ അറസ്റ്റില്‍. ഭൂവുടമയായ സർഫറാസ് നിസാനിയെയും അദ്ദേഹത്തിന്റെ സഹായി സഫറുള്ള ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തതായി എസ്എസ്പി ബാദിൻ ഖമർ റെസ ജസ്കാനി പറഞ്ഞു. കെലാശ് കോഹ്ലിയെ (23) ആണ് ക‍ഴിഞ്ഞ ശനിയാ‍ഴ്ച വെടിവെച്ച് കൊന്നത്.

ക‍ഴിഞ്ഞ ജനുവരി 4ന് ആണ് കേസിനാസ്പദമായ സംഭവം. ബാദിൻ ജില്ലയിലെ തൽഹാർ ഗ്രാമത്തിൽ നിസാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുടില്‍ കെട്ടിയതില്‍ പ്രകോപിതനായാണ് കെലാഷ് കോഹ്‌ലിക്ക് നേരെ വെടിയുതിർത്തത്.