ഇതാണ് റിയൽ ഹീറോയിസം; വിവാഹ ശേഷം 44 ​ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

ഇതാണ് റിയൽ ഹീറോയിസം; വിവാഹ ശേഷം 44 ​ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

കേരള ന്യൂസ്‌ മീഡിയ 

ഇതാണ് റിയൽ ഹീറോയിസം; വിവാഹ ശേഷം 44 ​ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

ഉദയ്പൂരിൽ നടി രശ്മിക മന്ദാനയുമായുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ തെലങ്കാനയിൽ തിരിടച്ചെത്തിയ വിജയ് ദേവരക്കൊണ്ട സ്വന്തം നാട്ടിലെ ​ഗവൺമെന്റ് സ്കൂൾ കുട്ടികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചാണ് ഇത്തവണ ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

വിവാഹ ശേഷം വിജയ്യും രശ്മികയും തെലങ്കാനയിലെ തുംമനപ്പേട്ടയിലെ വീട്ടിൽ എത്തി ​ഗൃഹപ്രവേഷനത്തിന് ശേഷം ആരാധകരെ കാണാൻ എത്തിയപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത്. തെലങ്കാനയിലെ അചംപേട്ട് ജില്ലയിലെ 44 ​ഗവൺമെൻ്‍റ് സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിജയ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് നൽകുന്നത്. വിജയ് പദ്ധതി പ്രഖ്യാപനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇനി മുതൽ ​ഗ്രാമത്തിൽ സ്ഥിരമായി സന്ദർശനം നടത്തുമെന്നും താരം അറിയിച്ചു.

ഫെബ്രുവരി 26-നാണ് താരങ്ങളായ രശ്മിക മന്ദാനയും വിജയ് ​ദേവരകൊണ്ടയും രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ച് വിവാഹിതരായത്. ദക്ഷിണേന്ത്യൻ രീതിയിൽ നടത്തിയ ചടങ്ങ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.