ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഡൽഹിയിൽ : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഡൽഹിയിൽ : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഡല്‍ഹിയില്‍ : ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ശിവഗിരി : ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായി. രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ജപം , ധ്യാനം, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം. 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കും. കേന്ദ്ര ഫിഷറീസ് ക്ഷീരവികസനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയാകും. അടൂര്‍ പ്രകാശ് എം. പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആശംസാപ്രസംഗം നടത്തും. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ഗുരുവും ഗാന്ധിയും ചിത്രം വിതരണോദ്ഘാടനം ഗോകുലം ഗോപാലന് നടത്തും. 12.15ന് ലോകസമാധാനം ശ്രീനാരായണഗുരുദേവദര്ശനത്തിലൂടെ എന്ന വിഷയത്തില്‍ നടത്തുന്ന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് മുഖ്യാതിഥി ആയിരിക്കും. ധര്‍മ്മസംഘം ട്രഷറര്‍ ശാരദാനന്ദ സ്വാമിയും, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. എം.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തും. അനീഷ് ദാമോദരന്‍ മുംബൈ ഗുരുവും ലോകസമാധാനവും വിഷയം അവതരിപ്പിക്കും. കെ.ജി ബാബുരാജ് ബഹറിന്‍ , കെ മുരളീധരന് (മുരള്യ ), ഡോ. എ.വി അനൂപ് (എ.വി.എ ഗ്രൂപ്പ്), സുരേഷ് കുമാര്‍ മധുസൂദനന് മുംബൈ, എന്‍.എസ്.എസ് ഡല്‍ഹി യൂണിയന് പ്രസിഡന്റ് എം.കെ.ജി പിള്ള, കെ.പി.എം.എസ് ഡല്‍ഹി പ്രസിഡന്റ് കെ. രാജു തുടങ്ങിയവര്‍ പ്രസംഗിക്കും. ധര്‍മ്മസംഘം മുന്‍ ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി കൃതജ്ഞത പറയും. 2.30 നു ഗുരുദേവ ഗാന്ധി സമാഗമശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും ചര്‍ച്ച സമ്മേളനം ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യും. അറ്റോര്ണിറ്റി ജനറല്‍ വെങ്കിട്ട രമണന് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, എ.എ. റഹീം എം.പി, ഡല്‍ഹി മലയാളി അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.ആര്. മനോജ്, ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീന ബാബുറാം, എറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ദിഖ് അഹമ്മദ്, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് കെ .രഘുനാഥന്, എസ്.എന്‍.ഡി.പി ഡല്‍ഹി യൂണിയന് പ്രസിഡന്റ് ടി.കെ അനില്‍, സച്ചിദാനന്ദസ്വാമി ഫൗണ്ടേഷന് പ്രസിഡന്റ് എം കെ അനില്‍, ഡല്‍ഹി ഹരിജന്‍ സേവാ സംഘം വൈസ് പ്രസിഡന്റ് ലക്ഷ്മിദാസ്, പാഞ്ചജന്യം ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ശശിധരന് എന്നിവര്‍ പ്രസംഗിക്കും. സച്ചിദാനന്ദസ്വാമി സമാപന സന്ദേശം നല്‍കും. പത്തിയൂര്‍ രവി കൃതജ്ഞത രേഖപ്പെടുത്തും. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :













