റോഡ് അപകടങ്ങളും മരണവും കുറയ്ക്കുക ലക്ഷ്യം. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ജനുവരി 1 മുതൽ എഞ്ചിൻ വലിപ്പം നോക്കാതെ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിർബന്ധമായും ഉൾപ്പെടുത്തണം. രണ്ട് ബിഐഎസ് സർട്ടിഫൈഡ് ഹെൽമറ്റുകൾ നൽകുന്നതും നിർബന്ധമാക്കും. നിർദേശവുമായി കേന്ദ്രം

ഡൽഹി: 2026 ജനുവരി 1 മുതൽഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എഞ്ചിൻ വലിപ്പം നോക്കാതെ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന നിർദേശവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്.ഇപ്പോൾ നിലവിൽ, 125 സിസി-യ്ക്ക് മുകളിലുള്ള ഇരു ചക്ര വാഹനങ്ങൾക്ക് മാത്രമാണ് എബിഎസ് നിർബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല.ഡ്രൈവർ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമർത്തുമ്പോൾ ചക്രങ്ങൾ ലോക്ക് ആവുന്നത് തടയുകയും, വാഹനം നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവർക്ക് നിയന്ത്രണം നിലനിർത്താൻ സഹായിക്കുകയുമാണ് എബിസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്.

ഇതിലൂടെ വാഹനം സ്‌കിഡ് ചെയ്യാനും അപകടം സംഭവിക്കാനുമുള്ള സാധ്യത കുറയുന്നു. എബിഎസ് ഉപയോഗിക്കുന്നത് അപകട സാധ്യത 35 മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.ഇതോടൊപ്പം, എല്ലാ പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോഴും രണ്ട് ബിഐഎസ് സർട്ടിഫൈഡ് ഹെൽമറ്റുകൾ നൽകുന്നത് നിർബന്ധമാക്കും.

നിലവിൽ ഒരു ഹെൽമറ്റ് മാത്രം നൽകുകയാണ് നിയമം. ഈ പുതിയ തീരുമാനത്തിലൂടെ യാത്രക്കാരന്റെയും പിന്നിലിരിക്കുന്നവരുടെയും കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ റോഡ് അപകടങ്ങളിൽ 44 ശതമാനം വരെ ഇരു ചക്ര വാഹന യാത്രക്കാരാണ് ഇരകാളാകുന്നത്. അതിൽ പല മരണങ്ങളും ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് തലയിലുണ്ടാകുന്ന പരിക്കുകൾമൂലമാണ്. പുതിയ നിയമങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.