മുപ്പതിനായിരം നോട്ടുപുസ്തകങ്ങൾ കൊണ്ട് രാഹുൽ ഗാന്ധിയുടെ ചിത്രം തീർത്ത് കർണാടക കോൺഗ്രസ്.
മുപ്പതിനായിരം നോട്ടുപുസ്തകങ്ങൾ കൊണ്ട് രാഹുൽ ഗാന്ധിയുടെ ചിത്രം തീർത്ത് കർണാടക കോൺഗ്രസ്.
ബെംഗളൂരു: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെപിറന്നാളാഘോഷം വ്യത്യസ്‌തമാക്കി കർണാടക കോൺഗ്രസ്.മുപ്പതിനായിരം നോട്ടുപുസ്തകങ്ങൾ കൊണ്ട് രാഹുൽ ഗാന്ധിയുടെ ചിത്രം തീർത്താണ് പ്രവർത്തകർ ആഘോഷം വ്യത്യസ്തമാക്കിയത്. ഈ നോട്ടുപുസ്തകങ്ങൾ ഉടൻ തന്നെ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.