കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു, അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കേരള ന്യൂസ് മീഡിയ
കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു, അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര
വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനാംഗങ്ങൾ പരിശ്രമിക്കുന്നു.
വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ നേരിട്ട് ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈറ്റ് സിറ്റിയിലെ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ബഹുനില മന്ദിരത്തിലും തീപിടുത്തം തുടരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തലസ്ഥാന നഗരിയിലെ സോഷ്യൽ സെക്യൂരിറ്റി ഏജൻസിയുടെ ആസ്ഥാന മന്ദിരത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായതായി
അധികൃതർ വ്യക്തമാക്കി













