വേൾഡ് ചാമ്പ്യൻഷിപ്പ്

Keralanewsmedia

വേൾഡ് ചാമ്പ്യൻഷിപ്പ്

ഹിമാചൽ പ്രദേശ്, സോളനിൽ വച്ച് സെപ്റ്റംബർ 22 മുതൽ 26 വരെ നടക്കുന്ന ജൂനിയർ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റ് ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ചെയർമാനും, ഇൻറർ നാഷണൽ റഫറിയുമായ വിവേക് എ എസ്. നേരത്തെ ചെന്നൈയിൽ വച്ച് നടന്ന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ടൂർണമെന്റ് ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു. ഒക്ടോബറിൽ നടക്കാൻ പോകുന്ന ഉസ്ബെക്കിസ്ഥാൻ വേൾഡ് കപ്പിലും നവംബറിൽ നടക്കാൻ പോകുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക റഫറിയാണ് വിവേക് എ എസ്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയാണ് വിവേക്.