കാനഡയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മോദിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ജോർജിയ മെലോണി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് മോദി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി
കാനഡ സന്ദർശിക്കുകയാണ്. ഇന്നലെ ആൽബെർട്ടയിലെ കനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉന്നത വ്യക്തികൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയ്ക്ക് ശേഷം, ജോർജിയ മെലോണി തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, 'ഇറ്റലിയും ഇന്ത്യയും ആഴത്തിലുള്ള സൗഹൃദത്താൽ ബന്ധപ്പെട്ടിരിക്കുന്നു' എന്ന് എഴുതി.
ഞാൻ നിങ്ങളോട് പൂർണമായും യോജിക്കുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകും, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യും' എന്ന് മെലോണിയുടെ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുപടി നൽകി.