ജില്ലാതല അറിയിപ്പുകൾ

ജില്ലാതല അറിയിപ്പുകൾ

*കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്* 

 *ഐപിആര്‍ഡി, കേരളം* 

വാര്‍ത്താകുറിപ്പ്-3, 27-07-2026

https://www.prd.kerala.gov.in

ജില്ലാതല അറിയിപ്പുകൾ

 *അക്കൗണ്ടൻ്റ് നിയമനം* 

കുടുംബശ്രീ ജില്ലാ മിഷൻ്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്‌റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സ്‌ഥിര താമസമുള്ളവരും ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. കുടുംബശ്രീ അംഗങ്ങൾക്കും, കുടും​ബാംഗങ്ങൾക്കും ഔക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 ​-35 ​വയസ്സ് പരിധി. (നോട്ടിഫിക്കേഷൻ തീയ്യതി പ്രകാരം)​ അപേക്ഷാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ്സ് ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രവും ഉൾപ്പെടെ ​ആ​ഗസ്ത് 10 ന് വൈകുന്നേരം ​അ​ഞ്ച് മണിക്ക് മുൻപ് ജില്ലാമിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ,ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, കണ്ണൂർ-670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2702080​.

​ *സ്പോട്ട് അഡ്മിഷൻ* 

തളിപ്പറമ്പ് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പിൽ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 30, 31 തീയ്യതികളിൽ സ്ഥാപനത്തിൽ വച്ചാണ് സ്പോട്ട് അഡ്മിഷൻ. നിലവിലെ റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകരുടെ അഭാവത്തിൽ, ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് ജൂലൈ 25 മുതൽ 29 വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാം. പുതിയതായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥാപനത്തിൽ നേരിട്ടെത്തിയോ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷൻ പോർട്ടൽ വഴിയോ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 0460 2202571, 9947365439.

 *തൊഴിലധിഷ്ഠിത കോഴ്സുകൾ* 

കണ്ണൂർ വനിത ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉളളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെൻ്റ് സപ്പോർട്ടോടെ എയർ കാർഗോ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് മാനേജ്മെൻ്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഫോൺ: 8921512459.

 *​ലെവൽ ക്രോസ്സ് അടയ്ക്കും* 

എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള ലെവൽ ക്രോസ്സ് (നടാൽ ഗേറ്റ് - എൻ എച്ച് നടാൽ കടന്ന് പോകുന്നത്) ജൂലൈ 29 ന് രാത്രി 10 മണി മുതൽ 30 ന് വൈകീട്ട് മൂന്ന് മണി വരെ അടച്ചിടും.

 *സ്ഥാപനങ്ങൾ രജിസ്ട്രേഷൻ പുതുക്കണം* 

കേരള ഷോപ്സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് നിയമ പ്രകാരം 2026 വർഷത്തേക്കുള്ള രജിസ്ട്രേഷൻ പുതുക്കാൻ ബാക്കിയുള്ള സ്ഥാപനങ്ങൾ ജൂലൈ 31 നകം പുതുക്കണം. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവ്വീസ് സെൻ്ററുകൾ എന്നിവ മുഖനയോ തൊഴിൽ വകുപ്പിൻ്റെ www.lc.kerala.gov.in വെബ് സൈറ്റ് മുഖേന നേരിട്ടോ രജിസ്ട്രേഷൻ പുതുക്കാം. 

രജിസ്ട്രേഷൻ എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക കൂടാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നിവ 5000 രൂപ വീതം പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വീഴ്‌ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെൻ്റ്) ജി. ജയേഷ് അറിയിച്ചു. 

ഫോൺ: കണ്ണൂർ രണ്ടാം സർക്കിൾ-8547655716, കണ്ണൂർ മൂന്നാം സർക്കിൾ-8547655725, തലശ്ശേരി ഒന്നാം സർക്കിൾ-8547655731, തലശ്ശേരി രണ്ടാം സർക്കിൾ-8547655741, തളിപ്പറമ്പ് -8547655768, ഇരിട്ടി-8547655760, പയ്യന്നൂർ-8547655761.

​ *ഐടിഐ പ്രവേശനം* 

​കണ്ണൂർ ഗവ. ഐടിഐയിൽ നോൺമെട്രിക് ട്രേഡിലേക്കുള്ള കൗൺസിലിംഗ് ജൂലൈ 29 രാവിലെ എട്ട് മുതൽ 10 വരെ നടത്തുന്നു. ഇൻഡക്സ് മാർക്ക് 200 വരെയുള്ള ഈഴവ/ഒബിഎച്ച്/മുസ്ലീം/ജനറൽ കാറ്റഗറിയിൽ ഉള്ളവരും ഇൻഡക്സ് മാർക്ക് 190 വരെയുള്ള എസ് സി/എസ് ടി കാറ്റഗറിയിൽ ഉള്ളവരും ഇൻഡക്സ് മാർക്ക് 180 വരെയുള്ള ഒബിഎക്സ് കാറ്റഗറിയിൽ ഉൾപ്പെടുന്നവരും എൽസി കാറ്റഗറിയിലെ മുഴുവൻ അപേക്ഷകരും എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. ഫോൺ: 9895265951.