ലോക റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ സർവകലാശാലകൾ. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ലോക റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ സർവകലാശാലകൾ. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: ക്യുഎസ് ലോക റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ സർവകലാശാലകൾ.ലോക റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്ന് 54 സർവകലാശാലകളാണ് ഇടം നേടിയത്.
രാജ്യത്തെ സർവകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വിദ്യാഭ്യാസരംഗത്ത് ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല, വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നുവെന്നുംഅദ്ദേഹം പറഞ്ഞു.2026 ലെ റാങ്കിങ്ങിൽ 123-ാം സ്ഥാനത്തേക്ക് കയറി ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.
ഈ വർഷം റാങ്കിങ്ങിൽ എട്ട് പുതിയ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ടതോടെയാണ് 54 ആയി ഉയർന്നത്. ഈ വർഷം റാങ്കിങ്ങിൽ ഇത്രയധികം സർവകലാശാലകൾ ചേർത്ത മറ്റൊരു രാജ്യമില്ല.
ജോർദാനും അസർബൈജാനുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളിൽ നിന്ന് ആറ് സ്ഥാപനങ്ങൾ വീതമാണ് പുതിയതായി റാങ്കിങ്ങിൽ ഇടംനേടിയത്.യുഎസ് (192 സ്ഥാപനങ്ങൾ), യുകെ (90 സ്ഥാപനങ്ങൾ), ചൈന (72 സ്ഥാപനങ്ങൾ) എന്നിവയ്ക്ക് പിന്നിൽ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.













