കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി
കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കലക്ടർ.കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെയും ( ജൂൺ 21) അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങൾ, എസ്എൻഡിപി എച്ച്എസ്എസ് ഉൾപ്പടെയുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത്.ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി സ്ഥിതിഗതികൾ വിലയിരുത്തി. ഈ സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.













