ട്രക്കിംഗ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു*

ട്രക്കിംഗ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു*

Kerala news media

‌ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

14 ആ​ഗസ്റ്റ് 2026

*ട്രക്കിംഗ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു*

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 

സെപ്റ്റംബർ 8ന് കാസർഗോഡ് റാണിപുരത്തേക്കും സെപ്റ്റംബർ 16,17 തീയതികളിൽ ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കുമാണ് ട്രക്കിംഗ് ക്യാമ്പ് നടത്തുന്നത്. 18 നും 35 ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. 

റാണിപുരത്തെ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 2ന് മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്‌പര്യമുള്ളവർ 'സെപ്റ്റംബർ 8ന് മുമ്പും അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ രജിസ്ട്രേഷൻ ഫീസായി 1000 രൂപ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് 9847545970, 0471-2555740. ഇമെയിൽ: tvm.ksywb@kerala.gov.in