എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണം. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി

Keralanewsmedia

എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണം. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി

കൊല്ലം: കേരളത്തിലെ എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും

കേരള പബ്ലിക് സർവ്വീസ് കമ്മീഷന് വിടണമെന്ന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്.എൻ.ഡി.പി) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കേരള സർക്കാരിനോടാവശ്യ പ്പെട്ടു. എല്ലാ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ശമ്പളവും പെൻഷനും സമ്പൂർണ്ണമായും സർക്കാർ തന്നെ നൽകുന്ന സാഹചര്യത്തിൽ അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ‌ പരിഹരിക്കാനും സംവരണാനുകൂല്യം നടപ്പിലാക്കാനുമായി ഈ മാറ്റം എത്രയും വേഗം നടപ്പിലാക്കിയില്ലെങ്കിൽ എസ്‌.എൻ.ഡി.പി ശക്തമായ പ്രക്ഷോഭണവു മായി രംഗത്തിറങ്ങുമെന്നും യോഗം വ്യക്തമാക്കി. യോഗം പാർട്ടി ദേശീയ ചെയർമാൻ എസ്.സുവർണ്ണകുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് പ്രസന്നൻ വൈഷ്ണവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പടിക്കൽ റിപ്പോർട്ട് അവ തരിപ്പിച്ചു. ദേശീയ സെക്രട്ടറി ജനറൽ സുധാകരൻ സതീശൻ, ദേശീയ വൈസ് ചെയർപേ ഴ്സൺ ശാലിനി പിരപ്പൻകോട്, ദേശീയ ട്രഷറർ പ്രബോധ്.എസ്. കണ്ടച്ചിറ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്വാമി സുഖാകാശ സരസ്വതി, സംസ്ഥാന ട്രഷറർ ക്ലാവറ സോമൻ, ചീഫ് കോർഡിനേറ്റർ സുധാകർജി തലശ്ശേരി മറ്റ് ഭാരവാഹികളായ അജിതാ സദാന ന്ദൻ, ഷാജിലാൽ, എം.പി അനിത, സുഭാഷ്.സി. കെ. പറവൂർ, വേണു വാഴവിള, ഡി.കൃഷ്ണ‌മൂർത്തി എന്നിവർ  സംസാരിച്ചു.