ജൂനിയര്‍ റസിഡന്റ് നിയമനം*

ജൂനിയര്‍ റസിഡന്റ് നിയമനം*

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

ഇടുക്കി

*വാര്‍ത്താക്കുറിപ്പ്*

30 ജൂലൈ 2026

*ജൂനിയര്‍ റസിഡന്റ് നിയമനം*

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. പരമാവധി ഒരുവര്‍ഷത്തേക്കോ റഗുലര്‍ നിയമനം വരെയോ ഏതാണോ ആദ്യം അതുവരെ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യതകള്‍. റമ്യൂണറേഷന്‍ 45000/ (നാല്‍പത്തി അയ്യായിരംരൂപ മാത്രം). 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഓഗസ്റ്റ് 6 രാവിലെ 10.30 ന് ഹാജരാകേണ്ടതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233075

(ഐ.ഡി.കെ പി. ആര്‍ 144/07/26)