പ്രതിഷേധ ധർണ്ണ
Keralam
ആറ്റിങ്ങൽ :- പൊളിഞ്ഞു വീഴാറായ ഡി. ഇ. ഒ ഓഫീസ് മതിൽ അടിയന്തിരമായി പുനർ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ മുൻ കെ. പി. സി. സി എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അധ്യക്ഷത വഹിച്ചു.
വക്കം സുകുമാരൻ, ജെ. ശശി, കെ. കൃഷ്ണമൂർത്തി,എ. ഗോപി,ദിവാകരൻ നായർ,കടക്കാവൂർ അശോകൻ, വിജയൻ സോപാനം എന്നിവർ സംസാരിച്ചു.സലിം പാണന്റെമുക്കു,പി. അനിൽകുമാർ, ഊരുപൊയ്ക അനിൽ,ആർ. വിജയകുമാർ, വി. മനോജ്, ജയ വക്കം,ജയൻ കൊല്ലമ്പുഴ,മണമ്പൂർ അനിൽ, അനിൽ വാവറ, നാസർ പള്ളിമുക്ക്,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.













