കനത്ത മഴയെ തുടർന്ന് റൺവെ കാണാനായില്ല; തിരുവനന്തപുരത്ത് വിമാനത്തിന്റെ ലാൻഡിം​ഗ് വൈകി* 

Keralanewsmedia

കനത്ത മഴയെ തുടർന്ന് റൺവെ കാണാനായില്ല; തിരുവനന്തപുരത്ത് വിമാനത്തിന്റെ ലാൻഡിം​ഗ് വൈകി* 

*കനത്ത മഴയെ തുടർന്ന് റൺവെ കാണാനായില്ല; തിരുവനന്തപുരത്ത് വിമാനത്തിന്റെ ലാൻഡിം​ഗ് വൈകി* 

 *തിരുവനന്തപുരം* : തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ റൺവേ കാണാനാകാതെ വന്നതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനത്തിന്റെെ ലാൻഡിങ് വൈകി. കുവൈത്ത് എയർവേയ്സിൻ്റെ വിമാനത്തിന്റെ ലാൻഡിം​ഗാണ് വൈകിയത്.

ഇന്നു രാവിലെ 5.45 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് മഴ വില്ലനായത്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പൈലറ്റിന് റൺവെ കാണാനായില്ല. ഇതിനു പിന്നാലെ ഒരു മണിക്കൂറോളം വൈകിയാണ് വിമാനം ലാൻഡ്‌ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാൻ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റൺവേ കാണാനായില്ല. തുടർന്ന് എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശത്തെ തുടർന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാൻഡ് ചെയ്തത്.