ഒരേ ക്ലാസിൽ പഠിച്ച നാലുപേർ ഒരുമിച്ച് മത്സര രംഗത്ത്.
റിപ്പോർട്ട് :കോട്ടൂർ ജയചന്ദ്രൻ
ഒരേ ക്ലാസിൽ പഠിച്ച നാലുപേർ ഒരുമിച്ച് മത്സര രംഗത്ത്.
'''""""""""""""""""""""""""""""""""""""""""""""""""""""""""""""""""" കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ 1983 എസ്എസ്എൽസി ബാച്ചിൽ ഒരുമിച്ച് പഠിച്ച നാലുപേർ വിവിധ വാർഡുകളിൽ ജനവിധി തേടുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലെ പച്ചക്കാട് രണ്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു ,കോട്ടൂർ എട്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി രതികുമാരി, കള്ളിയൽ ഒമ്പതാം വാർഡിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കോട്ടൂർ ജയചന്ദ്രൻ തുടങ്ങിയവർ പഞ്ചായത്തിലെ വാർഡുകളിൽ ജനവിധി തേടുമ്പോൾ വെള്ളനാട് ബ്ലോക്ക് ഡിവിഷനിൽ കുറ്റിച്ചൽ മേഖലയിലെ ബ്ലോക്ക് സ്ഥാനാർത്ഥിയായി കോൺഗ്രസിൻറെ ജിജി മത്സരിക്കുന്നു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് ജിജി.













