നവരാത്രി ആഘോഷം : ശിവഗിരിയിൽ ഗുരുപൂജ ഉൽപ്പനങ്ങൾ സമർപ്പിക്കാം.

Keralanewsmedia

നവരാത്രി ആഘോഷം : ശിവഗിരിയിൽ ഗുരുപൂജ ഉൽപ്പനങ്ങൾ സമർപ്പിക്കാം.

നവരാത്രി ആഘോഷം : ശിവഗിരിയിൽ ഗുരുപൂജ ഉൽപ്പനങ്ങൾ സമർപ്പിക്കാം.

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ സശരീരനായിരിക്കെ സമാരംഭം കുറിച്ചതാണ് ശിവഗിരി മഠത്തിലെ ഗുരുപൂജ. ഗുരുപൂജ നിർവഹിക്കുന്നവർക്കുള്ള പ്രസാദമാണ് അന്നദാനം. വഴിപാട് കൗണ്ടറിൽ പേരും നക്ഷത്രവും നൽകി ഭക്തർക്ക് ഗുരുപൂജ വഴിപാട് നടത്താനാകും. ഗുരുപൂജ പ്രസാദം അന്നദാനത്തിന് ആവശ്യമായ കാർഷിക വിളകളും പലവ്യഞ്ജനങ്ങളും ശിവഗിരിയിൽ ഭക്തർ സമർപ്പിക്കാറുണ്ട്. ഗുരുദേവൻ സശരീരനായിരുന്ന കാലത്തും ഭക്തർ തങ്ങളുടെ പുരയിടത്തിലെ കാർഷികവിളകളുടെ ഒരു പങ്ക് ഗുരുദേവ സന്നിധിയിൽ സമർപ്പിക്കുമായിരുന്നു. ആ പതിവ് ഇപ്പോഴും തുടരുന്നുണ്ട്. ശിവഗിരിയിലേക്കുള്ള യാത്ര വേളയിൽ പലരും ഇപ്രകാരം കാർഷികവിളകൾ കൂടി എത്തിക്കുക പതിവാണ്. ഗുരുപൂജ മന്ദിരത്തിന് സമീപം ഇവ സ്വീകരിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. വിവരങ്ങൾക്ക് 9447551499