പ്രാണ പദ്ധതി ഉദ്ഘാടനം ചെയ്തു*
Keralanewsmedia
*പ്രാണ പദ്ധതി ഉദ്ഘാടനം ചെയ്തു*
ഉഴമലയ്ക്കൽ സിദ്ധ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശ്വാസകോശ അലർജി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നൽകുന്ന 'പ്രാണ' പദ്ധതിയുടെ ഉദ്ഘാടനം ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു. ഉഴമലയ്ക്കൽ പരുത്തിക്കുഴി ഗവ.എൽ പി എസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ കണ്ണൻ. എസ്. ലാൽ , കുര്യാത്തി വാർഡ് മെമ്പർ ശ്രീമതി രാജി .ടി .എസ് , തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഗായത്രി ആർ എസ്, ഉഴമലയ്ക്കൽ സിദ്ധ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. സുൽഫിയ തുടങ്ങിയവർ പങ്കെടുത്തു. പ്രാണ മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം കുട്ടികൾക്ക് സൗജന്യവൈദ്യ പരിശോധനയും മരുന്ന് വിതരണവും നൽകി.













