വാതം, കഫക്കെട്ട്, ഛർദ്ദി; കൂവളം ഇലയ്ക്ക് നിരവധി ഔഷധ ഗുണങ്ങൾ..
Kerala
കൂവളം ഇലയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ദഹന പ്രശ്ങ്ങൾ, വയറിളക്കം, വാതം, കഫക്കെട്ട്, ഛർദ്ദി, രക്തശുദ്ധി, ചെവി വേദന, ആസ്ത്മ എന്നിവക്ക് ഇത് പ്രതിവിധിയാണ്.ദഹന പ്രശ്നങ്ങൾ
കൂവളം ഇലയുടെ നീര് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.
വയറിളക്കംകൂവളം ഇലക്ക് ആന്റ്റി ഡയറിയൽ, ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്, ഇത് വയറിളക്കം നിയന്ത്രിക്കാൻ സഹായിക്കുന്നു.
വാതം, കഫക്കെട്ട്, ഛർദ്ദി
കൂവളം ഇല ഈ അവസ്ഥകൾക്ക് പ്രതിവിധിയാണ്.
രക്തശുദ്ധി
ദിവസവും രാവിലെ കൂവളത്തില ചവച്ചരച്ച് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.
ചെവി വേദന
കൂവളത്തില ചതച്ച നീര് എണ്ണയിൽ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവി വേദനയും പഴുപ്പും മാറും.
ആസ്ത്മ
ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികൾക്ക് അയവ് വരുത്തുന്നതിനാൽ കൂവള സത്ത് ആസ്ത്മക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
പ്രമേഹം
കൂവളത്തിലയുടെ നീര് പ്രമേഹത്തിന് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
മറ്റ് ഉപയോഗങ്ങൾ
കൂവളത്തിന്റെ കായ്ക്കുള്ളിലെ ദ്രാവകം പശ, വാർണിഷ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, കായുടെ മാംസളഭാഗം കുമ്മായത്തിൽ ചേർത്താൽ കുമ്മായം സിമന്റ്റ് പോലെ ബലമുള്ളതാണ്.













